കേരള ജലനിധിയിൽ അക്കൗണ്ട്സ് ഓഫീസർ ഒഴിവുകൾ 2026 | ഡെപ്യൂട്ടേഷൻ നിയമനം | ജൂലൈ 31 വരെ അപേക്ഷിക്കാം

കേരള ജലനിധിയിൽ അക്കൗണ്ട്സ് ഓഫീസർ ഒഴിവുകൾ 2026 | ഡെപ്യൂട്ടേഷൻ നിയമനം | ജൂലൈ 31 വരെ അപേക്ഷിക്കാം

കേരള ജലനിധിയിൽ അക്കൗണ്ട്സ് ഓഫീസർ ഒഴിവുകൾ; സർക്കാർ ജീവനക്കാർക്ക് മികച്ച അവസരം.

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (KRWSA - ജലനിധി) അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ (PSU), സെക്രട്ടേറിയറ്റ് ഫിനാൻസ് വകുപ്പ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്കാണ് അപേക്ഷിക്കാനാവുക.

ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിലേക്കാണ് നിയമനം. മികച്ച അക്കൗണ്ട്സ് പരിചയമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് ഒരു മികച്ച കരിയർ അവസരമാണ്.

 

Jalanidhi Accounts Officer Recruitment 2026

പ്രധാന വിവരങ്ങൾ

സ്ഥാപനം: കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (KRWSA - ജലനിധി)

തസ്തിക: Accounts Officer

ഒഴിവുകൾ: 2

നിയമനം: Deputation

ജോലി സ്ഥലം: ഇടുക്കി, കണ്ണൂർ

അപേക്ഷയുടെ അവസാന തീയതി: 31/07/2026 (വൈകിട്ട് 5.00 വരെ)

 

യോഗ്യത

സർക്കാർ നിബന്ധനകൾ പ്രകാരമുള്ള അക്കൗണ്ട്സ് ഓഫീസർ യോഗ്യത ഉണ്ടായിരിക്കണം.

താഴെ പറയുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

  • സർക്കാർ വകുപ്പുകൾ
  • അർദ്ധസർക്കാർ സ്ഥാപനങ്ങൾ
  • പൊതുമേഖല സ്ഥാപനങ്ങൾ (PSU)
  • സെക്രട്ടേറിയറ്റ് ഫിനാൻസ് വകുപ്പ്

അക്കൗണ്ട്സ് ഓഫീസർ റാങ്കിലോ അതിന് തുല്യമായ തസ്തികയിലോ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരായിരിക്കണം.

 
പ്രവൃത്തി പരിചയം

അപേക്ഷകർക്ക് നിർബന്ധമായും

അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അഭികാമ്യ യോഗ്യത

സർക്കാർ ധനസഹായത്തോടെയോ വിദേശ സാമ്പത്തിക സഹായത്തോടെയോ നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അധിഷ്ഠിത Project Finance / Accounts Management മേഖലയിൽ 5 വർഷത്തിൽ കുറയാത്ത പരിചയം.

 

ശമ്പളം

ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ പ്രകാരമുള്ള Deputation Pay ലഭിക്കും.

 

നിയമന കാലാവധി

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ നിയമനം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി പിന്നീട് നീട്ടാവുന്നതാണ്.

 

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകളുടെ പരിശോധന

ഷോർട്ട്ലിസ്റ്റിംഗ്

വ്യക്തിഗത അഭിമുഖം (Interview)

ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ.

 

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകർ

  • Prescribed Application Form ഉപയോഗിക്കണം.
  • NOC (No Objection Certificate) സഹിതം
  • KSR Rule 144 പ്രകാരമുള്ള പ്രൊഫോർമയും
  • വകുപ്പ് മേധാവിയുടെ Forwarding Letter ഉം ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം
അപേക്ഷകൾ Executive Director, KRWSA-യ്ക്ക് അയയ്ക്കണം.

The Executive Director

Kerala Rural Water Supply and Sanitation Agency (KRWSA)

Project Management Unit

Jalabhavan Campus

Vellayambalam

Thiruvananthapuram – 695033

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31/07/2026

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഇവിടെ ക്ലിക്ക് ചെയ്യൂ

 

OFFICIALNOTIFICATION CLICK HERE

 

APPLICATIONFORM CLICK HERE

 

സർക്കാർ ജോലികളുടെയും കേരളത്തിലെ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് വാർത്തകളുടെയും അപ്ഡേറ്റുകൾ ദിവസവും ലഭിക്കാൻ THOZHILDESK സന്ദർശിക്കുക. ഈ അവസരം അർഹരായ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.

You may like these posts